കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

 

file image

Kerala

കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്ടും കാസർഗോഡും ചൊവ്വാഴ്ച കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Namitha Mohanan

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ സ്കൂളുകൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്ടും കാസർഗോഡും കണ്ണൂരിലും ചൊവ്വാഴ്ച കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്റ്റർമാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

അംഗണവാടികളും മദ്രസകളും ട്യൂഷൻ സെന്‍ററുകളും കോളെജുകളുമടക്കം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി പരീക്ഷകളും പിഎസ്സി പരീക്ഷകളും മാറ്റമില്ലാതെ നടക്കും

റെയ്‌ൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

അമ്മയിൽ വീണ്ടും രാജി; എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ച് നടി ആശ അരവിന്ദ്

റീലുകളിടൂ... ഇൻസ്റ്റഗ്രാമിൻ ആക്‌റ്റീവാകൂ! ജെൻ സി പ്രക്ഷോഭത്തിനിടെ മന്ത്രിമാരോട് പ്രധാനമന്ത്രി

ഇൻഡിഗോ വിമാനത്തിനുള്ളിൽ ഇ.പി. ജയരാജൻ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്രം; എൻടിഎയിൽ വൻ അഴിച്ചുപണി