അതിതീവ്ര മഴ; ശനിയാഴ്ച സ്കൂൾ അവധി        -‌AI image

 
Kerala

അതിതീവ്ര മഴ; ശ‌നിയാഴ്ച നാല് ജില്ലകളിൽ സ്കൂൾ അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കാസർഗോഡ്, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർമാർ. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ രണ്ട് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.

പ്രൊഫഷണൽ കോളെജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ എന്നിവയ്ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കലക്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യോമസേനാ വിമാനം തകർന്നു വീണു; അഞ്ച് പേർ മരിച്ചു

കേന്ദ്രീയ വിദ്യാലയങ്ങളിൽ 6,9 ക്ലാസുകളിൽ സംസ്കൃതം സെക്ഷൻ ഉറപ്പാക്കണം; നിബന്ധനയുമായി കെവിഎസ്

തൃശൂരിലും ഷിഗെല്ല; വടക്കാഞ്ചേരിയിൽ 2 കുട്ടികൾക്ക് രോഗ ബാധ

ഷൂ ഇടുന്നതിനിടെ യുവതിക്ക് മൂർഖൻ പാമ്പിന്‍റെ കടിയേറ്റു; 24കാരി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍