അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

 
Kerala

അ​തി​ശക്തമായ മഴയിൽ മുങ്ങി തലസ്ഥാനം

കാറ്റിൽ മരം വീണും റെയ്‌ൽവേ ‌ട്രാക്കിലേക്ക് മണ്ണിടിഞ്ഞും അപകടങ്ങളുണ്ടായെങ്കിലും ആർക്കും പരുക്കില്ല

Namitha Mohanan

തിരുവനന്തപുരം: അ​തി​ശക്തമായ മഴയിൽ തലസ്ഥാനം മുങ്ങി. ശനിയാഴ്ച രാവിലെ തുടങ്ങിയ ശക്തമായ മഴയില്‍ തലസ്ഥാന നഗര​ ഹൃദയങ്ങളിലടക്കം പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. റോഡുകളില്‍ വെള്ളക്കെട്ടായതോടെ ഗതാഗതം തടസപ്പെ‌ട്ടു.

കാറ്റിൽ മരം വീണും റെയ്‌ൽവേ ‌ട്രാക്കിലേക്ക് മണ്ണിടിഞ്ഞും അപകടങ്ങളുണ്ടായെങ്കിലും ആർക്കും പരുക്കില്ല. കോർപ്പറേഷന്‍റെ മഴക്കാല​ പൂര്‍വ ശുചീകരണം പാളിയതോടെ നഗരത്തിലെ ആമയിഴഞ്ചാൻ തോട് നിറഞ്ഞാണ് നഗരത്തെ വെള്ളക്കെട്ടാക്കി മാറ്റിയത്.

ഉച്ചയ്ക്ക് ശേഷം അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പ​ദ്മനാഭ​ സ്വാമി ക്ഷേത്രത്തിന് മുന്‍പിലെ റോഡ് പോലും വെള്ളക്കെട്ടിലായി. ആമയിഴഞ്ചാൻ തോട്ടിലെ മലിന​ ജലം റോഡുകളിലടക്കം വ്യാപിച്ചതോടെ ദുര്‍ഗന്ധം മൂലം നഗരവാസികൾക്ക് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. റെയ്‌ൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡും നിൽക്കുന്ന തമ്പാനൂര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.​

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ താമസിക്കുന്ന ബേക്കറി ജംക്‌​ഷനിലെ വത്സല നഴ്‌സിങ് ഹോം റോഡില്‍ വെള്ളക്കട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് റോഡ് അടച്ചു. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന പ്രധാന പാതയായ ചാക്കയിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗത തടസമുണ്ടായി.

ഫെയ്സ്ബുക്ക് പോസ്റ്റിട്ട പ്രിൻസിപ്പലിനെ സസ്പെന്‍ഡ് ചെയ്ത സംഭവം; നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം

10 കോടി ഒന്നാം സമ്മാനം; മണ്‍സൂണ്‍ ബം​പ​ർ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വിപണിയില്‍

നെടുമങ്ങാട് ഒന്നര വയസുകാരൻ മരിച്ച സംഭവം കൊലപാതകം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്

നേപ്പാളിനെ തോൽപ്പിച്ച് കേരളം