heavy rain warning 2 districts orange alert
heavy rain warning 2 districts orange alert 
Kerala

തീവ്രമഴയ്ക്ക് മുന്നറിയിപ്പ്: 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ശനിയാഴ്ച രാത്രി 11.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് വിലക്കുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.

വേനൽമഴ; വൈദ്യുതി ഉപയോഗവും കുറഞ്ഞ് തുടങ്ങി

ഇൻഡോറിൽ കോൺഗ്രസ് 'നോട്ട'യ്ക്കൊപ്പം

കനത്തമഴ: മൂവാറ്റുപുഴയിൽ മൂന്നുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

ബിലീവേഴ്സ് ചർച്ചിന്‍റെ പുതിയ തലവനെ രഹസ്യ ബാലറ്റിലൂടെ നിശ്ചയിക്കും