Kerala

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ; 3 ജില്ലകളിൽ യെല്ലൊ അലർട്ട്

മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. മധ്യ- തെക്കന്‍ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു.

വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉൾകടലിൽ രണ്ടാമത്തെ ന്യുന മർദ്ദ സാധ്യതയുണ്ട്. മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതേ തുടർന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്