വടക്കൻ കേരളത്തിൽ ശക്തമായ മഴ വരുന്നു; 5 ജില്ലകളിൽ യെലോ അലർട്ട്, ജനങ്ങൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് 5 ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്.
മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ‍്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മറ്റു സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.