സംസ്ഥാനത്ത് അതിതീവ്രമഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 

file image

Kerala

സംസ്ഥാനത്ത് അതിതീവ്രമഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ. ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട്.

ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

അതേസമയം, കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു.

അനിൽ അംബാനിയുടെ മകൻ ജയ്ക്കെതിരേയും സിബിഐ കേസ്

"ദിലീപ് നല്ല നടൻ"; വ‍്യക്തിപരമായ കാര‍്യങ്ങൾ അറിയില്ലെന്ന് വെള്ളാപ്പള്ളി

എസ്ഐആർ നടപടി; കേരളത്തിന് രണ്ട് ദിവസം കൂടി അനുവദിച്ച് സുപ്രീംകോടതി

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസീസിനെ നയിക്കാൻ കമ്മിൻസ്, ഹേസൽവുഡിന് പരമ്പര നഷ്ടമാകും

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകനു നേരെ ആക്രമണം