130 കോടി രൂപയുടെ ഹെറോയിൻ കടത്തി; പ്രതികൾക്ക് 60 വർഷം കഠിനതടവും പിഴയും

 
Kerala

130 കോടി രൂപയുടെ ഹെറോയിൻ കടത്തി; പ്രതികൾക്ക് 60 വർഷം കഠിനതടവും പിഴയും

2022 സെപ്റ്റംബറിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നാണ് ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് ഹെറോയിനുമായി ഇവരെ പിടികൂടിയത്.

Megha Ramesh Chandran

തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്ന് 130 കോടി രൂപയുടെ ഹെറോയിൻ കടത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ചു. 60 വർഷ കഠിനതടവും നാല് ലക്ഷം രൂപ പിഴയുമാണ് പ്രതികൾക്കായി കോടതി വിധിച്ചത്. ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (43), കടുവിളാകം സ്വദേശി രമേശ് (33) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2022 സെപ്റ്റംബറിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ നിന്നാണ് ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് ഹെറോയിനുമായി ഇവരെ പിടികൂടിയത്.

കേസിൽ മൂന്നും നാലും പ്രതികളായ കിളിമാനൂർ സ്വദേശി ബിനുക്കുട്ടൻ (46), വെളളല്ലൂർ സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാർ ശിക്ഷ വിധിച്ചിട്ടുണ്ട്.

ഡിആർഐ ഉദ്യോഗസ്ഥർക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് വിൽപനയ്ക്കായി എത്തിച്ച ലഹരിമരുന്ന് പിടികൂടിയത്.

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം

തിരുവനന്തപുരത്ത് 85 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

"അയാൾ ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ്"; വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ

ഫ്രഷ് കട്ട് ഫാക്റ്ററി സംഘർഷം; സർവകക്ഷി യോഗം വിളിച്ച് ജില്ലാ കലക്റ്റർ