അറസ്റ്റിലായ സെബാസ്റ്റ്യന്‍ ജോസഫ് 
Kerala

മെഡിക്കൽ കോളെജ് ആശുപത്രിയുടെ കുളിമുറിയിൽ ഒളിക്യാമറ; 23 കാരന്‍ അറസ്റ്റിൽ‌

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

MV Desk

കോട്ടയം: മെഡിക്കൽ കോളെജ് ആശുപത്രി കുളിമുറിയിൽ ഒളിക്യാമറ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി സ്വദേശി സെബാസ്റ്റ്യന്‍ ജോസഫ് (23) ആണ് അറസ്റ്റിലായത്.

ഇയാൾ കുളിമുറിയിൽ ഒളിക്യാമറവച്ച് ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ബഹളം വയ്ക്കുകയും തുടർന്ന് വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെതി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോട്ടൽ ജീവനക്കാരനായ ഇയാൾ സുഹൃത്തിന്‍റെ ചികിത്സയ്ക്കായാണ് ആശുപത്രിയിലെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പുടിനു നൽകുന്ന വിരുന്നിലേക്ക് തരൂരിനു ക്ഷണം, രാഹുലിനില്ല

രാഹുലിനു വേണ്ടി അയൽ സംസ്ഥാനങ്ങളിൽ തെരച്ചിൽ

പാക്കിസ്ഥാന്‍റെ ആണവായുധ നിയന്ത്രണം ഇനി അസിം മുനീറിന്

ഏകദിന പരമ്പര: വിശാഖപട്ടണം വിധിയെഴുതും

ഡിജിപിക്ക് പരാതി; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളെ അന്വേഷണ സംഘം വിട്ടയച്ചു