Kerala

കെഎസ്ആർടിസിക്ക് തിരിച്ചടി; സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഇടക്കാല ഉത്തരവ്

ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുള്ളവയ്ക്ക് ഈ ഉത്തരവ് തിരിച്ചടിയാകും.

MV Desk

കൊച്ചി: കെഎസ്ആർടിസിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി. 140 കി.മി മുകളിൽ സ്വകാര്യബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.

ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിക്ക് ഈ ഉത്തരവ് തിരിച്ചടിയാണ്. ഈ റുട്ടുകളിൽ നിലവിലുള്ള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്നും നിലവിലുള്ള പെർമിറ്റുകൾ പുതുക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുള്ളവയ്ക്ക് ഈ ഉത്തരവ് തിരിച്ചടിയാകും.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

സ്വർണപ്പണയ വായ്പകൾ എഴുതിത്തള്ളുന്ന പദ്ധതി തിരിച്ചെത്തിക്കും; ശ്രദ്ധയിൽ പെടുത്തുമെന്ന് ടിവികെ മന്ത്രി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ