High Court file
Kerala

കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്‌സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി

യോഗ്യരായവരുടെ പുതിയ ലിസ്റ്റ് തയാറാക്കാനും അതു വഴി നിയമനം നടത്താനും കോടതി നിർദേശിച്ചു

MV Desk

കൊച്ചി: കെഎസ്ഇബി മീറ്റർ റീഡർ നിയമനവും പിഎസ്സി ലിസ്റ്റും റദ്ദാക്കി ഹൈക്കോടതി. അയോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയത് റാങ്ക് ലിസ്റ്റ് ദുർബലപ്പെടുത്തിയെന്നും യോഗ്യരായ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.

മീറ്റർ റീഡർ തസ്തികയിലെ പിഎസ്സി ലിസ്റ്റ് അയോഗ്യരായവരെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി സിസാമുദീൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. യോഗ്യരായവരുടെ പുതിയ ലിസ്റ്റ് തയാറാക്കാനും അതു വഴി നിയമനം നടത്താനും കോടതി നിർദേശിച്ചു.

ടിക്കറ്റ് നിരക്ക് കൂട്ടി റെയിൽവേയുടെ ഇരുട്ടടി; ഡിസംബർ 26 മുതൽ വർധന

ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജിന് ആദ്യ ദിനം തന്നെ സ്റ്റോപ്പ് മെമ്മോ

തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശബരിമല വിമാനത്താവളം വിജ്ഞാപനം റദ്ദാക്കി; പുതിയ പഠനം നടത്തണമെന്ന് ഹൈക്കോടതി

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര