ചെലവ് വരവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

 
Kerala

ആഗോള അയ്യപ്പസംഗമം; ചെലവ് വരവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അടിയന്തരയോഗം വിളിക്കാനൊരുങ്ങി ദേവസ്വംബോർഡ്

Jisha P.O.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകൾ സമർപ്പിക്കാത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. കണക്കുകൾ‌ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡിവിഷൻ ബെഞ്ച് ശാസിച്ചത്. ഇന്ത്യൻ ഇന്‌സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആന്‍റ് കൺസ്ട്രക്ഷൻ പൂർണമായ ബില്ലുകൾ നൽകാത്തതിനാൽ ഓഡിറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോർഡ് നൽകിയ വിശദീകരണം.

എന്നാൽ ബോർഡിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും, കണക്കുകൾ സമർപ്പിക്കാൻ ഒരുമാസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ അധികൃതർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

2025 സെപ്റ്റംബർ 20നാണ് പമ്പയിൽ ആഗോള അയ്യപ്പസംഗമം നടത്തിയത്. 45 ദിവസത്തിനകം കണക്കുകൾ അറിയിക്കണമെന്നായിരുന്നു കോടതി നിർദേശം. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തരയോഗം വിളിക്കാനാണ് ദേവസ്വംബോർഡിന്‍റെ തീരുമാനം. പരിപാടി നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് ദേവസ്വംബോർഡ് പണം നൽകാനുണ്ട്. നാലുകോടി രൂപ സ്പോൺസർഷിപ്പ് വഴി കിട്ടിയെന്നാണ് ദേവസ്വംബോർഡിന്‍റെ കണക്ക്.

രണ്ട് കോടി ധനലക്ഷ്മി ബാങ്ക്, അദാനി, കേരള ബാങ്ക് എന്നിവർ ഓരോ കോടി വീതം, പിന്നെ മറ്റ് ചിലരും പണം നൽകിയിട്ടുണ്ട്. സംഗമത്തിന്‍റെ നടത്തിപ്പ് കരാർ ഉണ്ടായിരുന്ന ഊരാളുങ്കൽല ഇതുവരെ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടി്ല്ല.

ജ‍യിലിൽ‌ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കെ. അനിൽകുമാർ മത്സരിച്ചേക്കും; മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫ്

അറസ്റ്റിന് പിന്നാലെ കണ്ഠര് രാജീവരുടെ വീട്ടിൽ ബിജെപി നേതാക്കളെത്തി; തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയം

വിവാദ പരാമർശം പിൻവലിക്കാതെ എ.കെ. ബാലൻ; ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്നല്ല സ്വാധീനിക്കുമെന്നാണ് പറഞ്ഞത്

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ