ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന കേസ്; പി.വി. അൻവറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

 

file image

Kerala

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന കേസ്; പി.വി. അൻവറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അൻവറിനെതിരേ കേസെടുത്തത്

മലപ്പുറം: പി.വി. അൻവറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന കേസിലാണ് കോടതിയുടെ നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആദ്ം അയച്ച് നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതോടെയാണ് പൊലീസ് അൻവറിനെതിരേ കേസെടുത്തത്. സൈബർ ക്രൈം നിയമപ്രകാരം രജിസ്റ്റർ ചെയ്ത് കേസിൽ സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നും വ്യക്തമാക്കുന്നു.

ഭാരതീയ ന്യായ സംഹിതയുടെ 192-ാം വകുപ്പു പ്രകാരമായിരുന്നു കേസ്. കോട്ടയം നെടുങ്കുന്നം സ്വദേശിയായ തോമസ് പീലിയാനിക്കലിന്‍റെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നായിരുന്നു പരാതി.

കള്ളക്കേസിൽ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി

ശക്തമായ കാറ്റ്, മണിക്കൂറിൽ 15എംഎം മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

നാല് മാസത്തിനിടെ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

നിമിഷപ്രിയയുടെ മോചനം; ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി

ബെല്ലിന്‍റെ നിയന്ത്രണം ബസ് കണ്ടക്റ്റർക്ക്, വ്യക്തിപരമായ വിഷയങ്ങളിൽ ഇടപെടില്ല: ഗണേഷ് കുമാർ