പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രം

 
Kerala

പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജഡ്ജിമാർ

ഹൈക്കോടതി ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയത്

Sarath Nath MS

തിരുവനന്തപുരം: തലസ്ഥാനത്തെ പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാർ സന്ദർശനം നടത്തി. ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളും രോഗികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും സ്ഥാപനത്തിന്‍റെ പൊതുസാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. ശനിയാഴ്ചയാണ് ജഡ്ജിമാർ സന്ദർശനത്തിന് എത്തിയത്.

ഹൈക്കോടതി ജഡ്ജിമാരായ ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയത്. കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും അവർ പരിശോധിച്ചു.

ആശുപത്രിയുടെ ദയനീയാവസ്ഥ സംബന്ധിച്ച ഹൈക്കോടതിയിലെ കേസിൽ കോടതി നിയമിച്ച അമിക്കസ് ക്യൂറി അഡ്വ. വി. രാംകുമാർ നമ്പ്യാരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു.

ഒരു മണിക്കൂറിലേറെ ആശുപത്രിയിൽ ചെലവഴിച്ച ജഡ്ജിമാർ രോഗികൾ താമസിക്കുന്ന വാർഡുകളും പ്രത്യേക മുറികളും സന്ദർശിച്ച് അവിടത്തെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തിയതായി അധികൃതർ അറിയിച്ചു.

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഐവിഎഫിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചു; 4 മാസമായ കുഞ്ഞുങ്ങളെ അമ്മ മുക്കിക്കൊന്നു

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു