ശബരിമലയിലെ സ്വർണപ്പാളി കേസിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

 
Kerala

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മുന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഓഫിസർക്ക് നിർദേശം നൽകിയിരിക്കുന്നത്

Aswin AM

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുടെ ഭാരക്കുറവിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മുന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് വിജിലൻസ് ഓഫിസർക്ക് നിർദേശം നൽകിയിരിക്കുന്നത്.

2019ൽ സ്വർണപ്പാളി കൊണ്ടുപോകുന്ന സമയത്ത് 42 കിലോ ആ‍യിരുന്നു ഭാരം. എന്നാൽ തിരിച്ചെത്തിച്ച സമയം 38 കിലോയായി ഭാരം കുറഞ്ഞു. ഭാരം കുറയാൻ ഇത് പെട്രോൾ അല്ലല്ലോയെന്നായിരുന്നു കോടതിയുടെ പ്രതികരണം. മഹസർ രേഖകൾ കോടതി പരിശോധിച്ചു. അന്വേഷണത്തിനായി ദേവസ്വം ബോർഡ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

വീണ്ടും ന്യൂനമർദം; സംസ്ഥാനത്ത് മഴ കനക്കും

ശബരിമല സ്വർണക്കൊള്ള; പദ്മകുമാർ റിമാൻഡിൽ

കൊല്ലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 4 വീടുകൾ പൂർണമായും കത്തിനശിച്ചു

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്; കർശന നടപടിക്ക് വിദ്യാഭ്യാസവകുപ്പ്