മുഹമ്മദ് ഷഹബാസ്
കൊച്ചി: താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുട്ടികളുടെ ജീവന് ഭീഷണിയുണ്ടെന്നും ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണി ഉണ്ടായേക്കുമെന്നുമുള്ള നിരീക്ഷണത്തിലാണ് കോടതി നടപടി.
ഏറെ നേരം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് ജാമ്യേപക്ഷ കോടതി തള്ളിയത്. കുട്ടികൾക്ക് ഭീഷണിക്കത്തുകൾ ഇതിനോടകം തന്നെ വന്നിട്ടുണ്ടെന്നും ക്രമസമാധാന പ്രശ്നത്തിലേക്ക് ഇത് നയിച്ചേക്കുമെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
കുറ്റാരോപിതരായ 6 വിദ്യർഥികൾ കോഴിക്കോട് ജുവനൈൽ ഹോമിലാണ് നിലവിൽ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി 27 നായിരുന്നു ഷഹബാസിനെ താമരശേരി സ്കൂളിലെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. രാത്രിയോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.