എഫ്ഐആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി

 
Kerala

ശബരിമല സ്വർണക്കൊള്ള; എഫ്ഐആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി

നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന എസ്ഐടി വാദം ഹൈക്കോടതി അംഗീകരിച്ചു

Jisha P.O.

കൊച്ചി: എഫ്ഐആർ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ തന്നെ പ്രതി ചേർത്ത എഫ്ഐആർ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധാണെന്നുമായിരുന്നു ഹർജി. സ്മാർട്ട് ക്രിറ്റിഷേൻസ് സിഇഒ പങ്കജ് ഭണ്ഡാരി സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ്.

ഡിസംബർ 19നാണ് എസ്ഐടി പങ്കജ് ഭണ്ഡാരിയെ അറസ്റ്റ് ചെയ്യുന്നത്. നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്ന എസ്ഐടി വാദം ഹൈക്കോടതി അംഗീകരിച്ചു.

ഹർജിയിൽ വാദംകേട്ട ജസ്റ്റിസ് എ.ബദറുദ്ദീൻ വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങൾ ഇല്ലെതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു

ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരാൾ മരിച്ചു, നാല് പേർക്ക് പരുക്ക്

12 വർഷത്തെ കാത്തിരുപ്പ് വിഫലം? നീലക്കുറിഞ്ഞി പൂക്കുന്ന ചന്ദ്രമണ്ഡലം മലനിരകളിൽ വൻ കാട്ടുതീ