Kerala

ശിവശങ്കറിന്‍റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി; മറ്റൊരു ബെഞ്ചിന് കൈമാറി

ശിവശങ്കറിന്‍റെ ഹർജി തിങ്കളാഴ്ച്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. സാങ്കേതിക പിഴവ് കാരണമാണ് ഹ‍ർജി മാറ്റി വച്ചത്

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യ ഹർജി പരിഗണിക്കാതെ ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹർജി മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കാതെ മാറ്റിയത്. തുടർന്ന് ജാമ്യ ഹർജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് ശിവങ്കറിന്‍റെ ഹർജി മാറ്റുകയായിരുന്നു.

ശിവശങ്കറിന്‍റെ ഹർജി തിങ്കളാഴ്ച്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. സാങ്കേതിക പിഴവ് കാരണമാണ് ഹ‍ർജി ഇന്ന് പരിഗണിക്കുന്നതിൽ നിന്നും മാറ്റി വച്ചത്. നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് ശിവശങ്കർ. കേസിൽ ഉൾപ്പെടുത്തി തന്നെ ഇഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ജാമ്യ ഹർജിയിൽ പറയുന്നു. കേസിലെ മറ്റ് പ്രതികളെ ആരേയും അറസ്റ്റു ചെയ്യാതെ തന്നെ മാത്രം കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്നും തന്‍റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു