നിവിൻ പോളി

 
Kerala

നടൻ നിവിൻ പോളിക്കെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്‍റെ പേരിൽ 2 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്

Aswin AM

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്‍റെ പേരിൽ 2 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പ്രതികൾക്കെതിരേ നോട്ടീസ് അയച്ച് അവരെ ചോദ‍്യം ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച പൊലീസ് അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

നിലവിൽ കോടതിയുടെ പരിഗണയിലുള്ള കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ ഷംനാദിന്‍റെ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് അകാരണമായി കേസെടുത്ത് മുന്നോട്ട് പോവുകയായിരുന്നുവെന്നും സബ് കോടതി കേസ് തീർപ്പാക്കുന്നതിനു മുൻപ് തന്നെ അനാവശ‍്യമായാണ് പൊലീസ് അന്വേഷണമെന്നും ഇരുവരും വാദിച്ചു. ഇത് പരിഗണിച്ചാണ് നിലവിൽ കേസ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്