കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുത്; വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

 
Kerala

'കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുത്'; വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി‌

'ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലുള്ള ഉദ്യോഗസ്ഥർ. അടുത്ത വിമാനത്തിൽ‌ ഉദ്യോഗസ്ഥരെ കോടതിയിലെത്തിക്കാൻ സാധിക്കും'

കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പാ വിനിയോഗത്തിൽ വ്യക്തത വരുത്തി സത്യവാങ്മൂ‌ലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കരുതെന്ന് കോടതി കുറ്റപ്പെടുത്തി.

കാര്യങ്ങളെ നിസാരമായി കാണരുത്. ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലുള്ള ഉദ്യോഗസ്ഥർ. അടുത്ത വിമാനത്തിൽ‌ ഉദ്യോഗസ്ഥരെ കോടതിയിലെത്തിക്കാൻ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂ‌ലം സമർപ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്രം സമയം നീട്ടിച്ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

അതേസമയം, കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം നീട്ടി നൽകി. ഡിസംബർ 31 വരെയാണ് കേന്ദ്രം സമയം നീട്ടി നൽകിയത്. ഫണ്ട് വിനിയോഗിക്കാൻ മാർച്ച് 31 എന്ന തീയതി അപ്രായോഗികമാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ