ഹണി റോസിന്‍റെ പരാതി; രാഹുൽ ഈശ്വറിനെതിരേ കേസെടുത്തിട്ടില്ലെന്ന് പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും 
Kerala

ഹണി റോസിന്‍റെ പരാതി; രാഹുൽ ഈശ്വറിനെതിരേ കേസെടുത്തിട്ടില്ലെന്ന് പൊലീസ്, മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കും

ഹണി റോസ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടന്നു വരുകയാണെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്

നീതു ചന്ദ്രൻ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് നടി ഹണി റോസ് നല്കിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരേ കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ്. എറണാകുളം സെൻട്രൽ പൊലീസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. രാഹുൽ ഈശ്വറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഉടൻ പരിഗണിക്കാനിരിക്കേയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ഹണി റോസ് നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടന്നു വരുകയാണെന്നും പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഹണി റോസിന്‍റെ പരാതിയിൽ ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ സാഹചര്യത്തിലാണ് നടിയുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് രാഹുൽ ഈശ്വർ മോശം പ്രസ്താവന നടത്തിയത്.

ശബരിമലയിൽ നിന്നും കടത്തിയ സ്വർണം കണ്ടെത്തി

തൃശൂരിൽ വൻ കവർച്ച; ബസിറങ്ങിയ ആളിൽ നിന്നും അഞ്ചംഗ സംഘം 75 ലക്ഷം രൂപ തട്ടിയെടുത്തു

ഇനി ആ പ്രതീക്ഷ വേണ്ട; നവംബറിൽ കേരളത്തിലേക്ക് മെസി വരില്ല

വില്ലനായി മഴ; പാക്കിസ്ഥാൻ- ശ്രീലങ്ക വനിതാ ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

'പിഎം ശ്രീ'യിൽ ഒപ്പുവച്ച സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന്‍റെ അഭിനന്ദനം