രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; സംസ്ഥാനത്ത് 12 ജില്ലകളിൽ മുന്നറിയിപ്പ്

 
Kerala

രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടും; സംസ്ഥാനത്ത് 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിങ്കളാഴ്ച ഉയർന്ന താപനില മുന്നറിയിപ്പുള്ളത്

Namitha Mohanan

തിരുവനന്തപുരം: താപനില സാധാരണയേക്കാളും ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു.​ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തിങ്കളാഴ്ച ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.

സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38 ഡിഗ്രി വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് ഉയരാനാണ് സാധ്യത. ​

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര ​മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ജനങ്ങൾ രാവിലെ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികളിൽ നിന്നും മാറി നിൽക്കണമെന്നാണ് മുന്നറിയിപ്പ്.

"കഴിഞ്ഞ 5 വർഷമായി ഒരു പാർട്ടി പരിപാടിക്കും വിളിച്ചിട്ടില്ല"; സൈബർ ആക്രമണത്തിനു പിന്നിൽ പാർട്ടി അംഗങ്ങളെന്ന് ജി. സുധാകരൻ

ഭോപ്പാലിൽ കഫ് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപികയ്ക്കെതിരേ പ്രതിഷേധവുമായി വിദ്യാർഥികൾ

"റഷ‍്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകി": ഡോണൾഡ് ട്രംപ്

ഡൽഹിയിലെത്തി ശ്രീലങ്കൻ പ്രധാനമന്ത്രി; മോദിയുമായി കൂടിക്കാഴ്ച നടത്തും