ഉയർന്ന താപനില മുന്നറിയിപ്പ്: 7 ജില്ലകളിൽ അലർട്ട്

 
Kerala

ഉയർന്ന താപനില മുന്നറിയിപ്പ്: 7 ജില്ലകളിൽ അലർട്ട്

താപനില 36 °C വരെയെത്താന്‍ സാധ്യത

Ardra Gopakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 7 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലേർട്ടുള്ളത്.

ഈ ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മഴ മുന്നറിയിപ്പ്

അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

ഉയർന്ന നിരക്കിലാണോ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്‍‍? വിഷമിക്കേണ്ട, അധിക തുക തിരിച്ചുകിട്ടും

കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ

രാഹുൽ‌ മാങ്കൂട്ടത്തിനായി പുതിയ അന്വേഷണസംഘം ബെംഗളുരൂവിൽ; യുവതിയുടെ മൊഴി രേഖപ്പെടുത്തിയേക്കും