കേരള ഹൈക്കോടതി

 

file image

Kerala

ചോദ‍്യപേപ്പർ ചോർച്ച കേസിൽ പ്രതിയുടെ മുൻകൂർ ജാമ‍്യം തള്ളി

ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസാണ് പ്രതിയുടെ മുൻകൂർ ജാമ‍്യം തള്ളിയത്

കൊച്ചി: ചോദ‍്യപേപ്പർ ചോർച്ച കേസിൽ അഞ്ചാം പ്രതിയായ സൈനുൽ ആബിദീൻ കറുമ്പലിന്‍റെ മുൻകൂർ ജാമ‍്യം ഹൈക്കോടതി തള്ളി. വിദ‍്യാർഥികളെ ചതിക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബെച്ചു കുര‍്യൻ തോമസാണ് പ്രതിയുടെ മുൻകൂർ ജാമ‍്യം തള്ളിയത്.

യൂട‍്യൂബ് ചാനലിലൂടെ പുറത്തു വിട്ട സാധ‍്യത ചോദ‍്യപേപ്പറും പരീക്ഷയ്ക്ക് വന്ന ചോദ‍്യപേപ്പറും തമ്മിൽ സാമ‍്യമുള്ളതിനാൽ പ്രതിയെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യുന്നത് അനിവാര‍്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ആരോപണം ഗൗരവതരമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് ജാമ‍്യം അനുവദിക്കുന്നത് പൊതുവിദ‍്യാഭ‍്യാസ മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് വ‍്യക്തമാക്കി.

ചോദ‍്യപേപ്പർ ചോർന്നിട്ടുണ്ടെങ്കിൽ രാപ്പകൽ ഭേദമന‍്യേ പരീക്ഷയ്ക്ക് തയാറെടുത്ത വിദ‍്യാർഥികളെ ചതിക്കുന്ന നടപടിയാണിതെന്നും പരീക്ഷയുടെ വിശുദ്ധി നിലനിർത്തേണ്ടത് അനിവാര‍്യമാണെന്നും കോടതി പറഞ്ഞു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ