ഇതര സംസ്ഥാനങ്ങളിൽ നിന്നു ആനകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി 
Kerala

ഇതര സംസ്ഥാനങ്ങളിൽ നിന്നു ആനകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി

മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി.

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നു ആനകളെ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചാണ് താത്കാലികമായി തടഞ്ഞത്. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി. ഇതര സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുന്ന ആനകളുടെ കൈമാറ്റത്തിനു സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.

ആനകളുടെ സ്ഥിതി പരിതാപകരമാണെന്നു കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ