highcourt  
Kerala

ഇഡി അന്വേഷണത്തിൽ ഇടപെടാനാവില്ല; ശശിധരൻ കർത്തയുടെ ഹർജി തള്ളി

ഇഡി സമൻസിലെ തുടർനടപടി തടയണമെന്നാവശ്യപ്പെട്ടാണു ശശിധരൻ ഹൈക്കോടതിയെ സമീപിച്ചത്

കൊച്ചി: എക്സാലോജിക്ക് മാസപ്പടിക്കേസിൽ ഇഡിക്കു മുന്നിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്എൻ ശശിധരൻ കർത്ത നൽകിയ ഹർജി ഹൈക്കോടി തള്ളി. അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഇഡി സമൻസിലെ തുടർനടപടി തടയണമെന്നാവശ്യപ്പെട്ടാണു ശശിധരൻ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റിലേക്കു പോകാൻ തീരുമാനമില്ലെന്ന് കോടതിയെ ഇഡി അറിയിച്ചു. ചോദ്യം ചെയ്യലിനായി ശശിധരൻ കർത്ത തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. കരിമണൽ കമ്പനിയായ സിഎംആർഎലിന്‍റെ ഫിനാൻസ് ഓഫിസർ അടക്കം 3 പേരോട് വ്യാഴ്യാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും ഹാജരാവാതിരുന്ന സാഹചര്യത്തിലാണു മാനേജിങ് ഡയറക്‌ടർക്കു സമൻസ് അയച്ചത്.

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും