കേരള ഹൈക്കോടതി
file
കൊച്ചി: ശബരിമല സന്നിധാനത്തെ പൊലീസ് കൺട്രോളറുടെ നിയമനത്തിൽ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. പുതുതായി നിയമിച്ച ആർ. കൃഷ്ണകുമാറിന്‍റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് തേടിയിരിക്കുന്നത്.
സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോയെന്നത് അടക്കമുള്ള കാര‍്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് ശബരിമല ചീഫ് കോ- ഓർഡിനേറ്ററായ എഡിജിപിക്ക് നൽകിയ നിർദേശത്തിൽ ഹൈക്കോടതി പറയുന്നു. ഇതു കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റു പൊലീസ് ഉദ‍്യോഗസ്ഥരുടെയും വിവരങ്ങൾ ഹൈക്കോടതി ആവശ‍്യപ്പെട്ടിട്ടുണ്ട്.