അപകടത്തിൽ മരിച്ചവർ 
Kerala

കുസാറ്റ് ദുരന്തം; അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

പരുക്കേറ്റ വിദ്യാർഥികളുടെ അടക്കം മൊഴികൾ ഇന്ന് രേഖപ്പെടുത്താനാണ് നീക്കം

MV Desk

കൊച്ചി: കളമശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക്ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതി വിദ്യാഭ്യാസ വകുപ്പ്. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്തു.

പരുക്കേറ്റ വിദ്യാർഥികളുടെ അടക്കം മൊഴികൾ ഇന്ന് രേഖപ്പെടുത്താനാണ് നീക്കം. ടെക്ഫെസ്റ്റിനിടെയുണ്ടായ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലയോടെ ആരംഭിക്കും. 51 ഓളം പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

"ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ആർക്കു വേണ്ടിയാണ് ഭരിക്കുന്നത്"; പ്രിയദർശിനി വിവാദത്തിൽ പ്രതികരിച്ച് കെ.ബി. ഗണേഷ് കുമാർ

തെലങ്കാന ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്

അതിതീവ്ര മഴ; വയനാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

കേരളത്തിൽ ഓഗസ്റ്റിലെ ആദ്യ നാല് ദിവസത്തിൽ ലഭിച്ചത് 181 ശതമാനം അധികമഴ

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ക്ഷണിച്ച് ഇന്ത്യ