Kerala

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ 2ന് പരിഗണിക്കും

ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്ന് ഇഡി

Ardra Gopakumar

കൊച്ചി: തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന വെള്ളിയാഴ്ച കോടതി പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് വീണ്ടും പരിഗണിക്കുക. പ്രതിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചത്.

സ്ഥാപന ഉടമ പ്രതാപൻ, ഭാര്യ ശ്രീന തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇരുവർക്കും മുൻകൂ‍ർ ജാമ്യം നൽകരുതെന്നും 2,300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രതികൾക്കെതിരേ വിവിധ ജില്ലകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇഡി കോടതിയിൽ ഹാജരാക്കി.

ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനായി 850 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് ഇഡി കണ്ടെത്തൽ.

മേയറാക്കാത്തതിന്‍റെ പ്രതിഷേധമോ? ബാലറ്റിന് പിന്നിൽ പേരെഴുതി ഒപ്പിടാൻ മറന്ന് ആർ. ശ്രീലേഖ, വോട്ട് അസാധുവായി

ജനനായകൻ യൂറോപ്പിൽ എത്താൻ വൈകും, വിജയ് ചിത്രത്തിന്‍റെ റിലീസ് മാറ്റി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ, 31 വിദ്യാർഥികൾ ആശുപത്രിയിൽ

വിജയ്‌യുടെ ജനനായകൻ വെള്ളിയാഴ്ച എത്തിയേക്കില്ല‍? നിർമാതാക്കളുടെ ഹർജിയിൽ വിധി റിലീസ് ദിനത്തിൽ, ആശങ്കയിൽ ആരാധകർ