Kerala

കരിയിലയിൽ നിന്നും തീ പടർന്നു പിടിച്ചു, കണ്ണൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല

MV Desk

കണ്ണൂർ: കൊട്ടിയൂർ ചപ്പമലയിൽ കരിയിലക്ക് തീപിടിച്ച് വീട്ടമ്മ മരിച്ചു. പൊന്നമ്മ കുട്ടപ്പൻ കരിമ്പനോലിൽ ആണ് മരിച്ചത്. 60 വയസ്സായിരുന്നു. വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ നിന്നും കശുപണ്ടി പെറുക്കുകയായിരുന്നു പെന്നമ്മ. അതിനിടയിലാണ് കരിയിലയ്ക്ക് തീപിടിച്ച് പൊന്നമ്മക്ക് പൊള്ളലേൽക്കുന്നത്.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സാരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ

യൂട്യൂബർ തംബുരു തൂങ്ങി മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്