പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
representative image
പത്തനംതിട്ട: പേവിഷബാധയേറ്റ് പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ മരിച്ചു. 65 കാരിയായ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം നാലിനായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്.
വീട്ടമ്മയെ തെരുവ് നായ കടിച്ചതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രതിരോധ വാക്സിൻ എടുത്തിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, ഈ വർഷം ജൂലൈ വരെ സംസ്ഥാനത്ത് 23 പേർ മരിച്ചതായാണ് സർരക്കാർ ഹൈക്കോടതിയിൽ നൽകിയ കണക്കിൽ പറയുന്നത്.