തുടർച്ചയായി അവധി; താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്
file image
കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ പ്രമാണിച്ചാണ് ചുരത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണം.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യുന്നവരാണ് ഇതിൽ അധികവും. വയനാട് ഭാഗത്തേക്കാണ് കൂടുതലും ഗതാഗത കുരുക്ക്. യാത്രക്കാർ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.