പേവിഷബാധയെ തുടർന്നുള്ള മരണങ്ങൾ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്
file image
തിരുവനന്തപുരം: പേവിഷബാധയെ തുടർന്നുള്ള മരണത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. മെഡിക്കൽ ഡയറക്‌റ്ററുടെ നേതൃത്വത്തിലുള്ള സംഘമാവും അന്വേഷിക്കുക. വാക്സിന്‍റെ കാര്യക്ഷമത അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
അടുത്തിടെ മൂന്നു കുട്ടികളാണ് വാക്സിനെടുത്തിട്ടും പേവിഷബാധയെ തുടർന്ന് മരിച്ചത്. കൊല്ലം, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി 7 ഉം 6ഉം 13 ഉം വയസ് പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടത്.