തൃശൂരില്‍ പാടത്ത് മനുഷ്യന്‍റെ അസ്ഥികൂടം; മാസങ്ങളുടെ പഴക്കമെന്ന് സംശയം 
Kerala

തൃശൂരില്‍ പാടത്ത് മനുഷ്യന്‍റെ അസ്ഥികൂടം; മാസങ്ങളുടെ പഴക്കമെന്ന് സംശയം

ചിതറി കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്.

തൃശൂര്‍: ചേര്‍പ്പില്‍ ഏട്ടുമന പാടത്ത് അസ്ഥികൂടം കണ്ടെത്തി. തരിശു കിടന്ന പാടത്ത് നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. ചിതറി കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടചർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പാടത്തെ വെള്ളം വറ്റിച്ച് കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നും കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ അന്വേഷണം പുരോഗമിക്കുകയാണ്.

''അയ്യപ്പ സംഗമത്തിന്‍റെ പേരിൽ പിരിക്കുന്ന പണം സർക്കാർ വാങ്ങില്ല''; പ്രതിപക്ഷം രാഷ്ട്രീയം കാണുന്നുവെന്ന് വി.എൻ. വാസവൻ

'ഒരു കോടി ജനങ്ങളെ കൊല്ലും'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി

വിരമിക്കൽ പിൻവലിച്ച് റോസ് ടെയ്‌ലർ തിരിച്ചു വരുന്നു

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; നടി അറസ്റ്റിൽ

കസ്റ്റഡി മർദനം; ഡിഐജി ഓഫിസിനു മുന്നിൽ കൊലച്ചോറ് സമരവുമായി യൂത്ത് കോൺഗ്രസ്