തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

 

file image

Kerala

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവിൽ യുവതി

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയെ വെട്ടിപരുക്കേല്‍പ്പിച്ച് രണ്ടാംഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശിനി വിജിമോളെയാണ് പ്രതി അനു ഗുരുതരമായി വെട്ടി പരുക്കേൽപ്പിച്ചത്.

വിജിമോളുടെ ഇടതു കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി. തലയിലും കാലിലും രണ്ട് വെട്ടേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവിൽ യുവതി.

ആറ്റിങ്ങല്‍ കടയ്ക്കാവൂരിൽ ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. വിജിമോള്‍ എന്ന യുവതിയെയാണ് രണ്ടാം ഭര്‍ത്താവും അഞ്ചുതെങ് സ്വദേശിയുമായി അനു ഗുരുതരമായി വെട്ടിപരുക്കേൽപ്പിച്ചത്.

പുടിന്‍റെ അതീവ സുരക്ഷിത ഔറസ് സെനറ്റ് ഡൽഹി റോഡുകളിൽ; വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും ചെറുക്കും

കശ്മീരിൽ പാക്കിസ്ഥാൻകാരനായ നുഴഞ്ഞുകയറ്റക്കാരൻ പിടിയിൽ

യുവാവിന്‍റെ വയറ്റിൽ‌ ഗർഭപാത്രവും ഫാലോപിയൻ ട്യൂബുകളും; അപൂർവ രോഗമെന്ന് ഡോക്റ്റർമാർ

മാണി സി. കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി പരാതിക്കാരൻ

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു