Kerala

കൊരട്ടിയിൽ ഭാര്യയെ വെട്ടികൊന്ന് ഒളിവിൽ പോയ ഭർത്താവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്

MV Desk

കൊരട്ടി: തൃശൂർ കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകിൽ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ബിനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെ ആറു മണിയോടെയാണ് ബിനു ഭാര്യ ഷീജയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച 2 മക്കൾക്കും പരുക്കേറ്റിരുന്നു. പതിനൊന്നും എട്ടും വയസ്സുള്ള മക്കൾക്കാണ് പരുക്കേറ്റത്. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ക്രിസ്മസ് വാരത്തിൽ ബെവ്കോ വഴി വിറ്റത് 332 കോടി രൂപയുടെ മദ‍്യം

കോലിക്കും പന്തിനും അർധസെഞ്ചുറി; വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്ക് ജയം

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാൻ

ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയെ പെരുവഴിയിലാക്കി കെട്ടിടം ഉടമസ്ഥൻ

വി.വി. രാജേഷ് വിളിച്ചപ്പോഴാണ് അഭിനന്ദിച്ചത്; വിശദീകരണവുമായി മുഖ‍്യമന്ത്രിയുടെ ഓഫീസ്