ശ്രീനാഥ് ഭാസി

 
Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

താൻ‌ ലഹരി ഉപ‌‍‌യോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്ത കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. എക്സൈസ് ചോദ്യം ചെയ്യലിന് ശേഷം കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

കേസിലെ പ്രതി തസ്ലിമയും ശ്രീനാഥ് ഭാസിയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ''കുഷ് വേണോ?'' എന്ന തസ്ലിമയുടെ ചോദ്യത്തിന് ''വെയിറ്റ്'' എന്നു മാത്രമാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. കുഷ്, ഗ്രീൻ എന്നീ കോഡ് വാക്കുകൾ ലഹരി മരുന്നുകൾക്ക് ഉപയോഗിച്ചുവരുന്നതാണ്.

താൻ‌ ലഹരി ഉപ‌‍‌യോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. താൻ ലഹരിയിൽ നിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനായി എക്സൈസിന്‍റെ സാഹായവും ശ്രീനാഥ് ഭാസി തേടിയിരുന്നു.

സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി? മൂന്ന് സാധ്യതകൾ നിർണായകം

"നിങ്ങളെന്തിനാ‍ണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്

റെക്കോഡ് നിരക്കിൽ സ്വർണം, വെള്ളി വില

കോതമംഗലം ആയങ്കരയിൽ സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; 8 പേർക്ക് പരുക്ക്

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി ആരംഭിച്ച് സർക്കാർ, 16 വരെ അപേക്ഷിക്കാം