'സുജാത പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം'; എം.എം. ലോറൻസിന്‍റെ ശബ്ദസന്ദേശം പുറത്ത് വിട്ട് മക്കൾ

 
Kerala

'സുജാത പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണം'; എം.എം. ലോറൻസിന്‍റെ ശബ്ദസന്ദേശം പുറത്ത് വിട്ട് മക്കൾ

തനിക്ക് സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണം എന്നും ലോറൻസ് പറയുന്നു.

Megha Ramesh Chandran

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. അച്ഛൻ മരിക്കുന്നതിന് മുൻപ് പറഞ്ഞ വീഡിയോ ലഭിച്ചെന്നാണ് മകൾ സുജാത ലോറൻസ് വ്യക്തമാക്കുന്നത്. മകൾ സുജാത പറയുന്ന സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്നാണ് ലോറൻസ് വീഡിയേയിൽ പറയുന്നതെന്നാണ് സുജാത വ്യക്തമാക്കുന്നത്.

തനിക്ക് സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണം എന്നും ലോറൻസ് പറയുന്നു. മകൾ സുജ പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണമെന്നും അതിൽ മാറ്റം വരുത്തരുതെന്നുമാണ് ലോറൻസ് പറഞ്ഞ ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഈ ശബ്ദ സന്ദേശം ഉൾപ്പെടെ കോടതിയിൽ തെളിവായി കാണിച്ച് അച്ഛന്‍റെ സംസ്കാരം മതാചാരപ്രകാരം നടത്തണമെന്നാണ് പെൺമക്കൾ പറയുന്നത്.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും