കോഴിക്കോട്: കേന്ദ്രസർക്കeർ കേരളത്തെ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം അന്നം കഴിക്കുന്നവർ വിശ്വസിക്കില്ലെന്ന് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന റെയിൽവേ വികസനം കേന്ദ്രം പരിഗണിക്കുന്നു എന്നതിന്‍റെ ഉദാഹരണമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കാഴ്ചപ്പാടുള്ള നേതൃത്വത്തെ ആവശ്യമാണ്. കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടത്. കേരളത്തിൽ അവസരം തന്നാൽ കടക്കെണിയിൽ നിന്നും മോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി കെ.എൻ ബാലഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ലെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അബ്ദുള്ളക്കുട്ടി ആരോപിച്ചു.