I G Lakshmana 
Kerala

''ആ പരാമർശം എന്‍റെ അറിവോടെയല്ല'', സർക്കാരിന് ഐജി ലക്ഷ്മണയുടെ കത്ത്

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങൾക്കും ഇടപാടുകൾ‌ക്കും മധ്യസ്ഥത വഹിക്കുന്ന ഒരു അധികാര കേന്ദ്രം ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ

കൊച്ചി: ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ നടത്തിയ പരാമർശങ്ങൾ തന്‍റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ഹർജി പിൻവലിക്കണമെന്ന് അഭിഭാഷകനോട് ലക്ഷ്മൺ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളില്‍ ലഭിച്ച നോട്ടീസിന് മറുപടിയായി എഫ്ഐആര്‍ റദ്ദാക്കണമെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ക്രിമിനല്‍ എംസിയിലെ പരാമര്‍ശങ്ങളാണ് തന്‍റെ അറിവോടെയല്ലെന്ന് ഐജി ലക്ഷ്മണ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഹർജി വിവാദമായതോടെ അച്ചടക്ക നടപടി ഒഴിവാക്കാനാണ് ലക്ഷ്മണയുടെ നീക്കം.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങൾക്കും ഇടപാടുകൾ‌ക്കും മധ്യസ്ഥത വഹിക്കുന്ന ഒരു അധികാര കേന്ദ്രം ഉണ്ടെന്നായിരുന്നു ഹർജിയിലെ അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ. ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഹൈക്കോടതി ആർബിട്രേറ്റർമാരുടെ തര്‍ക്കം പോലും തീര്‍പ്പാക്കുന്നതായും ആരോപിക്കപ്പെടുന്നു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ