Kerala

കെൽട്രോണിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന

പതിവ് പരിശോധനകളാണ് നടന്നതെന്നാണ് കെൽട്രോൺ വിശദീകരിക്കുന്നത്

തിരുവനന്തപുരം: കെൽട്രോണിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. രാവിലെ പത്തുമണിയോടെ ആരംഭിച്ച പരിശോധന വൈകിട്ടു വരെ നീണ്ടു. റോഡ് ക്യാമറ ഉൾപ്പടെയുള്ള പദ്ധതികളുടെ രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിച്ചതായാണ് വിവരം. കവടിയാറിലെ ആദായനികുതി ഓഫീസിൽ നിന്നുള്ള 2 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് മൺവിളയിലെ കെൽട്രോൺ ഓഫീസിലും പരിശോധന നടത്തും. പതിവ് പരിശോധനകളാണ് നടന്നതെന്നാണ് കെൽട്രോൺ വിശദീകരിക്കുന്നത്. വലിയ ഇടപാടുകളുടെ രേഖകൾ ആദായ നികുതി വകുപ്പ് സ്ഥിരമായി പരിശോധിക്കാറുണ്ടെന്നും റോഡ് ക്യമറ പദ്ധതി നടപ്പാക്കി കഴിഞ്ഞതിനാൽ അതിന്‍റെ രേഖകളും പരിശോധിച്ചതായി കെൽട്രോൺ വ്യക്തമാക്കി.

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി