Kochi Metro 
Kerala

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രൊ; പരമാവധി യാത്രാ നിരക്ക് 20 രൂപയാക്കും

കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും

MV Desk

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രൊ. ചൊവ്വാഴ്ച മെട്രൊ യാത്രക്കുള്ള പരമാവധി യാത്രാ നിരക്ക് 20 രൂപയായിരിക്കും. എല്ലാം ടിക്കറ്റുകളിലും ഇലവുണ്ടാവും. 30 രൂപ ടിക്കറ്റിന് 10 രൂപ ഇളവും 40 ന് 20 ഉം 50 ന് 30 ഉം 60 ന് 40 ഉം രൂപ വീതവും ഇളവു ലഭിക്കും.

കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും. 15 ന് രാവിലെ 6 മുതൽ 11 വരെയാണ് ഇളവുകൾ ഉണ്ടാവുക. പേപ്പര്‍ ക്യൂആര്‍, ഡിജിറ്റല്‍ ക്യൂ ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്കും ഇളവുകള്‍ ലഭ്യമാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ക്യാഷ് ബാക്കായാണ് ഇളവ് ലഭിക്കുക എന്നും കൊച്ചി മെട്രൊ അറിയിച്ചു.

മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു

മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസിന്മേലുള്ള തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി

എണ്ണ അഴിമതി; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ രണതുംഗയെ അറസ്റ്റ് ചെയ്യാനൊരുങ്ങി ശ്രീലങ്ക

കണ്ണൂരിൽ ബോംബ് സ്ഫോടനം; സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറി

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ അറസ്റ്റിൽ