sooraj palakkaran, arya rajendran 
Kerala

മേയർ ആര്യാ രാജേന്ദ്രനെ അപമാനിച്ചു; സൂരജ് പാലക്കാരനെതിരെ കേസ്

വിഷയത്തിൽ യുവജന കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന യുവതികളെ അപമാനിക്കുന്ന വിധത്തിൽ പരാമർശങ്ങൾ നടത്തി സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും മാധ്യമപ്രവർത്തനത്തിന്‍റെ നൈതികത ലംഘിക്കുകയും ചെയ്ത യുട്യൂബർ സൂരജ് പാലക്കാരനെതിരെ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.

'ട്രൂ ടിവി' എന്ന യുട്യൂബ് ചാനലിലൂടെയാണ് തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെയും പൊതുരംഗത്ത് പ്രവർത്തിക്കുന്ന നിരവധി യുവതികൾക്കെതിരെയും സൂരജ് പാലക്കാരൻ ലൈംഗിക സ്വഭാവമുള്ളതും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്. വിഷയത്തിൽ യുവജന കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി