ബാലചന്ദ്ര മേനോൻ 
Kerala

ലൈംഗികാതിക്രമക്കേസ്: ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജാമ്യം.

നീതു ചന്ദ്രൻ

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജാമ്യം. അടുത്ത മാസം 21 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ഏഴു പേര്‍ക്കെതിരെ മുന്‍പ് പരാതി നല്‍കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഭയന്നിട്ടാണ് ഇത്ര നാളും പരാതി നൽകാതിരുന്നതെന്നും നടി പറയുന്നു. 2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.

വനിതാ ലോകകപ്പ് ഫൈനൽ: സെഞ്ചുറിയടിച്ച ലോറയും വീണു, ജയത്തിനരികെ ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ട്രെൻഡിനൊപ്പം മുന്നണികൾ

റെയ്ൽവേ സ്റ്റേഷനിൽ നടിയോട് ലൈംഗിക അതിക്രമം: പോർട്ടർ അറസ്റ്റിൽ

പാസ്റ്റർമാരുടെ പ്രവേശന വിലക്ക് ഭരണഘടനാ വിരുദ്ധമല്ല

കുറഞ്ഞ വിലയ്ക്ക് ക്യാൻസർ മരുന്നുകൾ: 58 കൗണ്ടറുകൾ കൂടി