Kochi metro, representative image 
Kerala

ഐഎസ്എല്‍; തിങ്കളാഴ്ച അധിക സര്‍വീസുമായി കൊച്ചി മെട്രൊ

ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും

കൊച്ചി: ഐഎസ്എൽ മത്സരം നടക്കുന്ന സാഹചര്യത്തിൽ ഇളവ് അനുവദിച്ച് കൊച്ചി മെട്രൊ. തിങ്കളാഴ്ച ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രൊ അധിക സര്‍വീസ് നടത്തും.

ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രൊ സ്‌റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും. രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാം.

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി