കെ.സി. വേണുഗോപാൽ 
Kerala

വയനാട് ദുരന്തം: കേന്ദ്രം ഫണ്ട് നൽകാത്തത് അനീതിയെന്ന് കെ.സി. വേണുഗോപാൽ

രാഹുൽ ഗാന്ധി വയനാട്ടിലെ കാര‍്യം രണ്ട് തവണയാണ് പാർലമെന്‍റിൽ ഉന്നയിച്ചത്

കൽപറ്റ: വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്രം ഫണ്ട് നൽകാത്തത് അനീതിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. രാജ‍്യത്തിന്‍റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ കാര‍്യം രണ്ട് തവണയാണ് പാർലമെന്‍റിൽ ഉന്നയിച്ചത്.ഉടൻ സഹായിക്കണമെന്നും പാക്കേജ് അനുവദിക്കണമെന്നും ആവശ‍്യപ്പെട്ടിരുന്നു എന്നാൽ അടിയന്തിരമായി നൽക്കേണ്ട സഹായംപോലും നൽകാത്തത് ദൗർഭാഗ‍്യകരമാണ്.

ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോവുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. തൊഴിൽ, വിദ‍്യാഭ‍്യാസം, താമസം തുടങ്ങിയ പല കാര‍്യങ്ങളിലും പ്രതിസന്ധി നേരിടുന്നു.

ഞങ്ങൾ ഇതുവരെ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല. പാർട്ടി ഉൾപ്പെടെ എല്ലാവരും സർക്കാരിന്‍റെ കൂടെ നിന്നു. എന്നാൽ വീഴ്ചകൾ പറയാൻ പറ്റാത്ത സാഹചര‍്യത്തിലേക്കാണ് കാര‍്യങ്ങൾ പോകുന്നത്. വലിയ പോരായ്മകളാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും അദേഹം ആവശ‍്യപ്പെട്ടു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ