ഇ.യു.ജാഫര്‍
തൃശൂർ: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്യാൻ കോഴ വാങ്ങിയെന്ന ആരോപണം തള്ളി രാജിവെച്ച ലീഗ് സ്വതന്ത്രൻ ഇ യു ജാഫര്‍. താൻ കോഴ വാങ്ങിയിട്ടില്ലെന്നും വാങ്ങിയെങ്കിൽ താൻ അത് വിളിച്ചുപറയുമോ എന്നും ജാഫർ ചോദിച്ചു. താൻ ആരുമായും വിലപേശിയിട്ടില്ല. ഒരു പ്രേരണയുടെയും പുറത്തല്ല എൽഡിഎഫിന് വോട്ട് ചെയ്തത് എന്നും ജാഫർ വ്യക്തമാക്കി.
എൽഡിഎഫിന് വോട്ട് ചെയ്തത് ഒരു തെറ്റ് പറ്റിയതാണെന്നും നാട്ടിൽ എൽഡിഎഫിനെതിരെ കൂടുതൽ പ്രതികരിക്കുന്നത് താനാണെന്നും ജാഫർ പറഞ്ഞു.
വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ.യു. ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്‍റായ എ.എ. മുസ്തഫയോട് സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ജാഫറിന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോൺ സന്ദേശം.