Kerala

ജെഇഇ മെയിന്‍: കേരളത്തിൽ നിന്ന് കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നി ഒന്നാമത്

ന്യൂഡൽഹി: ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിന്‍ പേപ്പർ ഒന്നിന്‍റെ (ബിഇ/ബിടെക്ക് ) അന്തിമ എന്‍ടിഎ സ്കോർ പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് കോട്ടയം പാല സ്വദേശി ആഷിക് സ്റ്റെന്നിയാണ് ഒന്നാമത്.

ആഷിക് സ്റ്റെനിയുൾപ്പടെ 46 വിദ്യാർത്ഥികൾ 100 എന്‍ടിഎ സ്കോർ നേടി. കോട്ടയം പാല ഭരണങ്ങാനം വടക്കേചിറയത്ത് അധ്യാകദമ്പതികളായ സ്റ്റെന്നി ജയിംസിന്‍റേയും ബിനു സ്റ്റെന്നിയുടെയും മകനാണ്.

കർണാടക സ്വദേശി റിധി കമലേഷ് കുമാർ മഹേശ്വരിയാണ് 100 മാർക്ക് നേടിയ ഏക പെൺകുട്ടി. കഴിഞ്ഞ വർഷം 24 പേർക്കായിരുന്നു ഈ നേട്ടം. നാഷണൽ ടെസ്റ്റിങ് ഏജന്‍സിയാണ് സ്കോർ പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലത്തിന്: https://jeemain.nta.nic.in/

വേനൽമഴ; വൈദ്യുതി ഉപയോഗവും കുറഞ്ഞ് തുടങ്ങി

ഇൻഡോറിൽ കോൺഗ്രസ് 'നോട്ട'യ്ക്കൊപ്പം

കനത്തമഴ: മൂവാറ്റുപുഴയിൽ മൂന്നുകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താൻ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

ബിലീവേഴ്സ് ചർച്ചിന്‍റെ പുതിയ തലവനെ രഹസ്യ ബാലറ്റിലൂടെ നിശ്ചയിക്കും