Kerala

ജെസ്ന കേസിൽ പുതിയ ഹർജി; വിശദീകരണത്തിന് കൂടുതൽ സമയം ചോദിച്ച് സിബിഐ

കേസ് ഏപ്രിൽ അഞ്ചിന് വീണ്ടും കോടതി പരിഗണിക്കും

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസിൽ പിതാവ് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ. ജെസ്ന കേസിൽ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജിയിൽ വിശദീകരണം നൽകാനാണ് സിബിഐ കൂടുടൽ സമയം ആവശ്യപ്പെട്ടത്. കേസ് ഏപ്രിൽ അഞ്ചിന് വീണ്ടും കോടതി പരിഗണിക്കും.

കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ സിജെഎം കോടതി സിബിഐയോട് വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. തുടർന്നാണ് കേസ് ഏപ്രിൽ അഞ്ചിലേക്ക് മാറ്റിയത്.

അതേസമയം, ജെസ്ന കേസുമായി ബന്ധപ്പെട്ട് മറ്റൊരു ഹർജികൂടി ചൊവ്വാഴ്ച കോടതിയിലെത്തി. ജെസ്നക്കേസിൽ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മറ്റൊരു കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയിൽ പറയാനാകുമെന്നാണ് ഹർജിയിൽ പറയുന്നത്. ഇതും ഏപ്രിൽ അഞ്ചിന് കോടതി പരിഗണിക്കും.

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ