സുരേഷ് ഗോപി 
Kerala

സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ല, നിയമനടപടിയുമായി മുന്നോട്ടു പോകും: മാധ്യമപ്രവർത്തക

സുരേഷ് ഗോപിയുടെ പെരുമാറ്റം മാനസികമായി ഒരുപാട് വിഷമമുണ്ടാക്കിയതായും അവർ വ്യക്തമാക്കി

MV Desk

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്നും മോശം പെരുമാറ്റത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി മാധ്യമപ്രവർത്തക. വാത്സല്യത്തോടെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചത്.

സുരേഷ് ഗോപിയുടെ പെരുമാറ്റം മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. ഇതു ശരിയായ പ്രവണതയല്ല. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിനാലാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇനിയൊരു മാധ്യമപ്രവർത്തകയ്ക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുതെന്നും സ്ത്രീ എന്ന രീതിയിൽ താൻ അപമാനിക്കപ്പെട്ടുവെന്നും അവർ പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കെയുഡബ്ല്യുജെ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം. വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരിച്ചുവരവ് ആഘോഷമാക്കി ശ്രേയസ്; മോശം ഫോം തുടർന്ന് സൂര‍്യ

ശബരിമലയിൽ പദ്ധതിയിട്ടത് വൻ കവർച്ച; പ്രതികൾ ബെംഗളൂരുവിൽ വച്ച് രഹസ‍്യമായി കണ്ടുമുട്ടി, കൂടുതൽ വിവരങ്ങൾ പുറത്ത്

എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ വിടവിൽ കുടുങ്ങി; കള്ളനെ രക്ഷിച്ച് പൊലീസ്| Viral video